തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് പ്രതികരണവുമായി നടി രാകുൽ പ്രീത്. ഒരു കടയിൽ നിന്നു വരുന്ന രാകുലിന്റെ വീഡിയോ ആണ് ലോക്ഡൗൺ കാലത്ത് നടി രാകുല്‍ പ്രീത് മദ്യം വാങ്ങി വരുന്നു എന്ന രീതിയിൽ പ്രചരിച്ചത്.
വിവാദ സിനിമാ നിരൂപകൻ കമാല്‍ ആര് ഖാന് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പുറത്ത് വിട്ടത്. എന്നാൽ താൻ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നാണ് വാങ്ങി വന്നതെന്ന് വ്യക്തമാക്കുകയാണ് രാകുൽ.
ഓഹ്..മെഡിക്കൽ സ്റ്റോറില്‍ മദ്യവും വില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് വീഡിയോ പങ്കുവച്ച് രാകുൽ ട്വീറ്റ് ചെയ്തത്.
താരത്തിന് പിന്തുണയുമായി ആരാധകരും രം ഗത്തെത്തിയിട്ടുണ്ട്. വെറുതേ ഇരിക്കുന്നതിന്റെ പ്രശ്നമാണ് ചിലർക്കെന്നും ഈ നേരം പോക്കുകൾക്കൊന്നും മറുപടി നൽകേണ്ടതില്ലെന്നും അവർ പറയുന്നു.

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകന് എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.

Comments