ന്യൂഡല്‍ഹി: ബിജെപിയുടെ യുവ എംപി തേജസ്വീ സൂര്യ 2015 ല്‍ ചെയ്തത് ഉള്‍പ്പെടെ വിവാദമായ 121 ട്വീറ്റുകള്‍ മൈട്രോബ്ളോഗിംഗ് വെബ്സൈറ്റിന്റെ പ്ളാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നില്‍. 2015 ല്‍ ബിജെപിയുടെ ബംഗലുരു എംപി നടത്തിയ ഒരു പിടി ട്വീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കണമെന്ന് ആവശ്യത്തില്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്.
തേജസ്വിയുടെ ട്വീറ്റുകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന വിവരം ഉണ്ടെന്നും ഇവ ഉള്‍പ്പെടെയുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് വാര്‍ത്താവിതരണ വിവരസാങ്കേതിക മന്ത്രാലയമാണ് സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പിടിച്ചു വെച്ചിരിക്കുന്ന 121 ട്വീറ്റുകളില്‍ സൂര്യയുടെയുടെ ട്വീറ്റുമുണ്ട്. '' തീവ്രവാദത്തിന് മതമില്ല. എന്നാല്‍ ഭീകരര്‍ക്ക് തീര്‍ച്ചയായും ഒരു മതമുണ്ട്. മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത് ഇസ്ളാമികതയുമായിട്ടാണ്.'' ബിജെപി എംപിയില്‍ നിന്നുള്ള ഈ ട്വീറ്റാണ് മാറ്റി വെച്ചിരിക്കുന്നവയുടെ കൂട്ടത്തിലുള്ള ഒരെണ്ണം. 2020 ഏപ്രില്‍ 28 നാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ട്വീറ്റ് ആഗോളമായി ബിജെപിയ്ക്കും അപകീര്‍ത്തി നല്‍കുന്നതായിരുന്നു. ഓണ്‍ലൈന്‍ മേഖലയില്‍ ബിജെപിയുടെ ഇസ്ളാമിക വിരുദ്ധത എന്ന പേരില്‍ വ്യാപകമായി ട്രോളിന് കാരണമാകുകയും ചെയ്തിരുന്നു. ട്വീറ്റിലൂടെ സൂര്യ ഉണ്ടാക്കിയ ആഗോളമായ അപകീര്‍ത്തി പരിഹരിക്കുക എന്ന ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ബിജെപി എംപി മുസ്ളിം സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ട്വീറ്റും വിവാദമായിരുന്നു.
'' സ്നേഹം കൊണ്ടല്ല ലൈംഗികതയിലൂടെ ആണ് എല്ലാ അമ്മമാരും കുട്ടികളെ സൃഷ്ടിക്കുന്നതെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടായി 95 ശതമാനം അറബ് സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ല.'' എന്ന് തേജസ്വി നടത്തിയ ഒരു ട്വീറ്റും വിവാദമായിരുന്നു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റിനെതിരേ യുഎഇ രാജകുടുംബാംഗമായ മുസ്ളീം യുവതി രംഗത്ത് വരികയും ചെയ്തു. ''രാജകുടുംബത്തിന് ഇന്ത്യാക്കാരുമായി സൗഹൃദമുണ്ട്. എന്നാല്‍ നിങ്ങളുടെ എന്ത് തെമ്മാടിത്തരവും അനുവദിക്കാം എന്ന് അതിനര്‍ത്ഥമില്ല. ഇവിടെ എല്ലാവരും ചെയ്യുന്ന ജോലിക്ക് കൃത്യമായി കൂലി വാങ്ങുന്നുണ്ട്. ആരും ഇവിടെ വന്നിരിക്കുന്നത് സൗജന്യം ചെയ്യാനല്ല. ഉപജീവനമാര്‍ഗ്ഗം നല്കുന്ന നാടിനെക്കുറിച്ചുള്ള നിങ്ങളുടെ ധിക്കാരവും മര്യാദകേടും അനുവദിക്കാനാകില്ല'' എന്ന് മറുപടി നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് ഇസ്ളാമിക വിദ്വേഷം ആരോപിച്ച് മദ്ധ്യേഷ്യയിലെ ഒറ്റനേകം പേര് രംഗത്ത് വരികയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലമെന്റംഗം അറബ് സ്ത്രീകളെ കുറിച്ച് പറയുന്നത് കേള്‍ക്കൂ. ഞങ്ങള്‍ അറബികള്‍ ഒന്നടങ്കം അദ്ദേഹത്തെ പാര്‍ലമെന്റംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു തേജസ്വിയുടെ അറബ്സ്ത്രീകളെ ഉദ്ദേശിച്ചുള്ള ട്വിറ്റ് ഷെയര്‍ ചെയ്ത് നല്കിയ മറുപടി. എന്നാല്‍ തേജസ്വിയെ ന്യായീകരിച്ചും ആള്ക്കാര് അന്ന് രംഗത്ത് വന്നിരുന്നു. തേജസ്വിയുടെ ട്വീറ്റ് പുതിയതല്ലെന്നും പാകിസ്താന് വംശജയായ കനേഡിയന്‍ എഴുത്തുകാരി താരേക് ഫത്തയുടെ വാക്കുകള്‍ തേജസ്വി കടമെടുക്കുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്.
ഇന്ത്യാക്കാര്‍ അനേകം വസിക്കുന്ന ഇടമാണ് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഈ സംഭവത്തിന് പിന്നാലെ ഓര്ഗനൈസേഷന് ഓഫ് ഇസ്ളാമിക് കണ്ട്രീസ് ഇന്ത്യ ഇസ്ളമിക വിരുദ്ധതയ്ക്കുള്ള നീക്കം നടത്തുകയാണോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. 53 മുസ്ളീം രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ ഉണ്ട്. ഇവയില്‍ മിക്കതും ഹിന്ദുക്കളാണ്. അവരെ മനുഷ്യത്വത്തോടും ബഹുമാനത്തോടും കാണുമ്പോള്‍ ഇന്ത്യയില്‍ മുസ്ളീങ്ങളെ കാണുന്നത് ഇങ്ങിനെയാണ് എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

Comments