
പാരീസ്: ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം പങ്കുവെയ്ക്കണമെന്ന ആവശ്യവുമായി പിഎസ്ജി താരം കൈലിയന്‍ എംബാപ്പെ. മൊണോക്കോയുടെ വിസാം ബെന്‍ യെദ്ദറുമായി പുരസ്കാരം പജ്കുവെയ്ക്കാന് തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എംബാപ്പെ രംഗത്തെത്തിയത്.
എംബാപ്പെയും യെദ്ദറും 18 ഗോള്‍ വീതമാണ് നേടിയത്. എന്നാല്‍ എംബാപ്പെയ്ക്കൊയിരുന്നു പുരസ്കാരം നല്‍കിയത്. പുരസ്കാരം നിര്‍ണയിച്ച രീതി ശെരിയായില്ലെന്നും എംബാപ്പെ തുറന്നടിച്ചു. ഇരുവര്‍ക്കും 18 ഗോള്‍ വീതമായിരു്നുവെങ്കിലും ഓപ്പണ്‍ കളിയില്‍ നിന്ന് കൂടുതല്‍ ഗോള്‍ നേടിയതാണ് പുരസ്കാര നിര്‍ണയത്തിന് മാനദണ്ഡമാക്കിയത്.
യെദ്ദറിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എംബാപ്പെയുടെ മുഴുവന്‍ ഗോളുകളും ഓപ്പണ്‍ കളിയില്‍ നിന്നായിരുന്നു.






