ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ബി.ജെ.പി എം.പി അജയ് നിഷാദ്. കൊവിഡ് പടര്‍ത്തിയതിന് മുസ്ലീം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നും ബി.ജെ.പി എം.പി ആവശ്യപ്പെട്ടു. രാജല്ത്ത് കൊവിഡ് വ്യാപിക്കുന്നതിന് കാരണം തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നും നിഷാദ് ആരോപിച്ചു.
പഞ്ചറടയ്ക്കുന്നതിന് അപ്പുറത്തേക്കുള്ള വിദ്യാഭ്യാസമൊന്നും മദ്രസകള്‍ നല്‍കുന്നില്ല. മദ്രസകളില്‍ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവര്‍ക്ക് തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. അതുകൊണ്ടാണ് അവര്‍ രാജ്യത്തെ ഇത്ര ഗുരുതരമായ സാഹചര്യത്തില്‍ കൊണ്ടെത്തിച്ചതെന്നും ബി.ജെ.പി എം.പി പറഞ്ഞു.
മുസാഫര്‍പൂര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നു. പുറത്തുനിന്നുള്ള ആളുകള്‍ എത്തുന്നത് വരെ ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടായിരുന്നില്ലെന്നും എം.പി പറഞ്ഞു. ജമാ അത്തുകളാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം മുഴുവന്‍ കൊറോണ പടര്‍ത്തിയത്. ന്യുനപക്ഷങ്ങള്‍, പ്രത്യേകിച്ച് ജമാ അത്തുകള്‍ വിദ്യാഭ്യാസമില്ലായ്മ കൊണ്ടാണ് രാജ്യത്തെ ഇത്തരമൊരു സാഹചര്യത്തില്‍ കൊണ്ടെത്തിച്ചതെന്നും നിഷാദ് പറഞ്ഞു.






