
തിരുവനന്തപുരം. സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ മദ്യത്തിന് നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. പത്തു ശതമാനം മുതല്‍ 35 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. ഇതോടെ വില കൂടിയ മദ്യത്തിന് 50 രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് വിവരം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സും ഇറക്കും.
400 രൂപ വിലയുള്ളതിന് 10 ശതമാനവും അതിന് മുകളില്‍ വിലയുള്ളതിന് 35 ശതമാനവുമാണ് കൂട്ടുന്നത്. ബാറുകളില്‍ മദ്യം പാഴ്സലായി നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശിപാര്‍ശ. ബീയറിനും വൈനും 10 ശതമാനം വിലകൂടും.
നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനവും. വിദേശ നിര്‍മ്മിതി വിദേശമദ്യത്തിന്റെ നികുതി 80 ശതമാനമാകും. ബീയറിന്റെ നികുതി 102 ശതമാനമാകും. സാമൂഹ്യ അകലം പാലിക്കാനും തിരക്ക് കുറയ്ക്കാനും മൊബൈല്‍ ആപ്പ് വഴി വെര്‍ച്വല്‍ ക്യൂവും ആലോചനയിലുണ്ട്. ഇതിനായി അബ്ക്കാരി നിയമം പരിഷ്ക്കരിക്കാനുമാണ് തീരുമാനം.
സാമ്പത്തീക പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. ഇതിലൂടെ 700 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് 265 ബവ്കോ ഔട്ലെറ്റുകള്, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്െലറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ െവെന്‍ പാര്‍ലറുകള്‍ എന്നിവയാണുള്ളത്. ബാറുകളിലും പാര്‍ലറുകളിലും ഇരുന്നുള്ള മദ്യപാനം തല്ക്കാലം അനുവദിക്കില്ല.






