
ഉന്നാവ്: 2013ല്‍ പുരാവസ്തു വകുപ്പിനെ ഒരു സ്വപ്നത്തിന്റെ പേരില്‍ നട്ടംതിരിയിച്ച യുപി സന്യാസി ശോഭന്‍ സര്‍ക്കാര്‍ അന്തരിച്ചു. സ്വപ്നത്തില്‍ നിധി കണ്ടെന്നായിരുന്നു സന്യാസിയുടെ വാദം. ഇതനുസരിച്ച് പുരാവസ്തു വകുപ്പ് നിധി കുഴിക്കാനും തുടങ്ങി. പത്തൊന്പരാം നൂറ്റാണ്ടില്‍ ഉന്നാവിലെ ഗ്രാമമുഖ്യന് ആയിരുന്ന റാവു രാം ഭക്ത് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ ആയിരം ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്നാണ് ശോഭന്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതോടെ അത്ര പ്രശസ്തനല്ലായിരുന്ന ഇദ്ദേഹം പ്രശസ്തനാവുകയും ചെയ്തു.
ഗുരുക്കന്മാരെ കൊതുകുകടിക്കുമ്പോള് ഭൂമിയില്‍ വീഴുന്ന രക്തം സ്വര്‍ണമായി മാറുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. തുടര്‍ന്ന് സന്യസിയുടെ ശിഷ്യന് അന്നത്തെ കേന്ദ്ര സഹമന്ത്രി ചരണ്‍ ദാസ് മഹന്തിനെ കണ്ട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ഖനനം നടത്താന്‍ സര്‍ക്കാരിന്റെ ഉത്തരവും ലഭിച്ചു.
എന്നാല്‍, ഖനനത്തിനൊടുവില്‍ ഒരുതരിപോലും സ്വര്‍ണം കണ്ടെത്താനുമായില്ല. ഇതോടെ സന്യാസിയുടെ പേരികും കളങ്കമായി.






