
ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾക്ക് വീടുകളിലേക്ക് മടങ്ങാന് ബസ് ഏര്പ്പാടാക്കി നടന് സോനു സൂദ്. കർണാടകയിൽ നിന്നുള്ള 350 പേരെയാണ് തിങ്കളാഴ്ച്ച നാട്ടിലെത്തിക്കാൻ ഏർപ്പാടുകൾ ചെയ്തത്.
വരും ദിവസങ്ങളിൽ ബിഹാർ, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ള തൊഴിലാളികളെയും വീട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോനു മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി പാവപ്പെട്ടവര്ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്ത്തകര്ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല് താരം വിട്ടു കൊടുത്തിരുന്നു. നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് സോനുവിനെ അഭിനന്ദിച്ച് സംവിധായക ഫറ ഖാന് സോഷ്യല് മീഡിയയില് കുറിച്ചത്.







Comments