മലയാളം, ഹിന്ദി, തമിഴ് സിനിമ മേഖലയില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ എല്ലാ കാലത്തും വന്‍ഹിറ്റുകളാണ്. ഇപ്പോള്‍ പ്രിയദര്ശന് തന്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മുക്കുത്തിയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
മിഴികളില്‍ എന്ന ഗാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചത്. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ രംഗം, സുകുമാരി ചേച്ചിയുടെ ഓര്‍മ്മകളില്‍ ഇങ്ങനെ കുറിച്ചു കൊണ്ടാണ് അദ്ദേഹം മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ ഗാനം പങ്കുവെച്ചത്. സുകുമാരിയെയും, മോഹന്‍ലാലിനെയും കൂടാതെ ശങ്കര്‍, മേനക, നെടുമുടി വേണു, എംജി സോമന്, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ബൈജു, പൂജപ്പുര രവി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

Comments