
ഈ കൊറോണക്കാലത്ത് വലിയൊരു മാറ്റത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തീയേറ്ററുകള്‍ അിശ്ചിതമായി അടഞ്ഞു കിടക്കുന്നു. ഇതിനിടെ, ജയസൂര്യയയും അദിഥി റാവുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.
മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇതില്‍ ആലോചിക്കാനായി ഒന്നുമില്ലെന്നാണ് ഈ വിഷയത്തില്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകള് ഇനി കൂടുതല്‍ ശക്തമാവുക തന്നെ ചെയ്യും. സാമ്പത്തികമായും മറ്റും.
സിനിമാ ആസ്വാദനത്തില്‍ തന്നെ വലിയൊരു മാറ്റമാണ് ഇനി നടക്കാന്‍ പോകുന്നത്. പക്ഷേ കൂട്ടമായിരുന്നുള്ള ആസ്വാദനത്തിന്റെ ഹരം ഒന്ന് വേറെ തന്നെയാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീയേറ്ററുകള്‍ പഴയ പോലെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഇനിയും ഒരുപാട് കാലമെടുത്തേക്കും. അന്ന് ഈ പറഞ്ഞ ആസ്വാദനം തിരിച്ചുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






