പാലക്കാട്: മുതലമടയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാ ഹരിദാസ് എം.പി. നെന്മാറ എം.എല്‍.എ കെ. ബാബുവും ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രോഗി സന്ദര്‍ശിച്ച മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.
വാളയാറില്‍ പാസില്ലാതെ എത്തിയവരെ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രമ്യാ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്‍്റീനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതലമടയിലെ രോഗിയുടെ സമ്പര്‍ക്ക പട്ടികയിയും എം.പി ഉള്‍പ്പെട്ടിരിക്കുന്നത്.
നെന്മാറ എം.എല്‍.എ കെ ബാബുവിനോടും ക്വാറന്‍്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ഈ മാസം 7,9,11 തീയതികളില്‍ പ്രഥാമികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.






