
ലോകമെങ്ങുമുള്ള ആളുകളെല്ലാം കഴിഞ്ഞ ദിവസമാണ് മാതൃദിനം ആഘോഷിച്ചത്. നയന്‍താരയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേര്‍ന്ന് കാമുകന് വിഘ്നേശ് ശിവന് എത്തിയിരുന്നു. ഇതിന് വിമര്‍ശനവുമായി ഒരാള്‍ കമന്റ് ചെയതിരുന്നു. ആദ്യം നീ പോയി നിന്റെ അമ്മയോട് പറയടാ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. വിഘ്നേശിനെ പേരെടുത്തു വിളിക്കുന്നതും വളരെ മോശമായ ഭാഷയിലാണ്. ഈ കമന്റിന് മാന്യമായ രീതിയിലുള്ള വിഘ്നേശിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
'' എന്റെ അമ്മയ്ക്ക് ഞാന്‍ ആശംസകള്‍ നല്‍കിയിരുന്നു സഹോദരാ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള, മാന്യനായ ഒരു വ്യക്തിക്ക് ജന്മം നല്കി. ദൈവം രക്ഷിക്കട്ടെ,'' വിഘ്നേഷ് ശിവന് കുറിച്ചു. സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു ശേഷമാണ് വിഘ്നേശ് നയന്‍താരയുടെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നത്






