
സിനിമ-സീരിയല്‍ നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനായ ശരത് ദാസിനു മറ്റൊരു കഴിവു കൂടിയുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ള ശരത്തിന് സംഗീതോപകരണങ്ങളും വഴങ്ങും. ശരത്തിലെ ഈ പ്രതിഭയെ ചില സ്റ്റേജ് ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയും പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഇപ്പോഴിതാ താന്‍ അഭിനയിച്ച പാട്ടിന് ഓടക്കുഴല്‍ വായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന് എന്ന ചിത്രത്തിലെ 'പൂവേ പൂവേ പാലപ്പൂവേ' എന്ന ഗാനമാണ് ശരത് ഓടക്കുഴലില്‍ വായിക്കുന്നത്.
ശരത് അഭിനയിച്ച ഗാനവും സിനിമയുമാണിത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും തുടരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍. ഓടക്കുഴലിനു പുറമെ ഗിറ്റാര്‍, കരശംഖ്, മൃദംഗം കീബോര്‍ഡ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട് ശരത്.






