വാഷിംഗ്ടണ്‍: ഭര്‍ത്താവ് അലക്സിസ് ഒഹാനിയനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ലോക ടെന്നീസ് ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെ ആദ്യമായാണ് ഇരുവരും റോഡ് ട്രിപ്പിന് പുറത്തിറങ്ങുന്നത്.
2015 ലെ ഇറ്റാലിയന്‍ ഓപ്പണിനായി ഒരുങ്ങുന്ന സമയത്ത് റോമിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു അലക്സിസ് ഒഹാനിയനെ ആദ്യമായി സെറീന കണ്ടുമുട്ടിയത്. സെറീന താമസിച്ച അതേ ഹോട്ടലില്‍ ആയിരുന്നു റെഡ്ഡിറ്റിന്റെ സഹസ്ഥാപകനായ ഒഹാനിയനും തങ്ങിയത്. ഇരുവരും തമ്മില്‍ ഒരു മുന്‍ പരിചയവുമില്ല. അലക്സിസിന് ടെന്നീസിനെ കുറിച്ച് പരിമിതമായ അറിവ് മാത്രം, ആ സമയത്ത് സെറീന ഒരു റെഡ്ഡിറ്റ് യൂസറുമല്ല.
അതിനാല്‍ തന്നെ ആ കണ്ടുമുട്ടല്‍ തികച്ചും അപ്രതീക്ഷിതം. സുഹൃത്തുക്കളുമായി ബ്രേക്ക്ഫാസ്റ്റിനായി ഇരിക്കുമ്പോഴാണ് അലക്സിസും അതേ ടേബിളില്‍ വന്നിരുന്നത്. അതായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കണ്ടുമുട്ടല്‍. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും തമ്മില്‍ അടുത്തറിഞ്ഞതിനു ശേഷം അലക്സിസ് സെറീനയെ അതേ സ്ഥലത്ത് തന്നെ കൊണ്ടുവന്നു..പ്രോപോസ് ചെയ്യാനായി... അതിനു ഒരു മാസം കഴിയവേയാണ് സെറീന ഗര്‍ഭം ധരിച്ചത്.. ആദ്യമായി കണ്ടുമുട്ടിയ നിമിഷം സെറീന ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ..

' റോമില്‍ നിന്ന് 5,6 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ യാത്രയാണിത്, അലക്സിസ് തന്റെ ടേബിളില്‍ വന്നിരുന്നു. അവിടെ നിന്നും എഴുന്നേറ്റ് മാറാന്‍ താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദേഹം അത് നിരസിച്ചു. അത് 'ഹോട്ട്' ആണെന്ന് താന്‍ തിരിച്ചറിഞ്ഞു. ട്രഫിള്‍സ്(ഭക്ഷ്യക്കൂണ്) ഇഷ്ടമാണോന്ന് ചോദിച്ചു. അദേഹം യെസ് പറഞ്ഞു. പതിയെ താനും 'യെസ്' പറഞ്ഞു. സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2017 സെപ്റ്റംബറിലാണ് മകള്‍ ഒളിമ്പയയ്ക്ക് സെറീന ജന്മം നല്‍കിയത്. തുടര്‍ന്ന് നവംബറില്‍ ഇരുവരും വിവാഹിതരായി. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ സെറീന ടെന്നീസ് കളത്തിലേക്ക് മടങ്ങി വരികയും ചെയ്തു. നിലവില്‍ രണ്ടു വയസുകാരി മകള്‍ക്കൊപ്പം ഇരുവരും ക്വാറന്റീന് ആഘോഷിക്കുകയാണ്..

Comments