
ബിഗ് ബോസ് താരങ്ങളായ സാബുമോനും ദിയയും കഴിഞ്ഞ ദിവസം ലൈവിലെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാന്‍സ്ജെന്‍ഡറായ രഞ്ജിനി പിള്ളയ്ക്ക് നടിയായ അര്‍ച്ചന സഹായമായി ഒരു വാഹനം വാങ്ങി നല്‍കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാള്‍ രംഗത്തെത്തിയിരുന്നു. ദിയ സനയും അതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
പൊതുവായി വന്ന ആശയം എന്നത് ഒരു വണ്ടി എടുത്ത് കൊടുക്കുക എന്നതായിരുന്നു. ഇതിനെത്തുടര്‍ന്ന് അര്‍ച്ചന സ്വന്തം പൈസയ്ക്ക് ഒരു വണ്ടി വാങ്ങി രഞ്ജിനിക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് ഉപയോഗിക്കുന്നില്ലെന്നും കള്ളം പറഞ്ഞ് സര്‍ക്കാരില്‍ നിന്നും പൈസ തട്ടുകയാണെന്നുമാണ് സാബുമോനും ദിയയും ആരോപിക്കുന്നത്. ഇരുവരും ലൈവ് വന്നതിന് പിന്നാലെ പ്രതികരണവുമായി അര്‍ച്ചനയുമെത്തി. വണ്ടി വാങ്ങി നല്‍കിയത് താനാണെന്നും അതില്‍ വിശദീകരണം നല്‍കാനാണെന്നും അര്‍ച്ചന പറഞ്ഞു.
'' രഞ്ജിനി മമ്മിയോട് വിരോധമില്ല. അങ്ങനെയുണ്ടാകുകയുമില്ല. അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് വിനിയോഗിച്ചത്. എല്ലാവര്ക്കും സഹായമായിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. രഞ്ജിനി മമ്മി ഇനി വണ്ടി പ്രവര്‍ത്തിപ്പിക്കണമെന്നും ലോക്ഡൗണ്‍ കാലയളവിന് മുന്‍പേ കൊടുത്തതാണ് വാഹനം. രഞ്ജിനി മമ്മിയ്ക്ക് അതിന് സാധിച്ചില്ലെങ്കില്‍ കമ്മ്യൂണിറ്റിയിലുള്ള മറ്റാര്‍ക്കെങ്കിലും അത് കൊടുക്കുക. അവരെങ്കിലും തട്ടുകടയിലൂടെ ചെറിയ വരുമാനം ഉണ്ടാക്കി ജീവിക്കട്ടെ'' - അര്‍ച്ചന വീഡിയോയില്‍ പറയുന്നു.
അര്‍ച്ചനയുടെ വീഡിയോ ഷെയര്‍ ചെയ്ത് സാബുമോനും എത്തി. ദേ ഇങ്ങോട്ടൊന്ന് വന്നേ... ട്ടപ്പേ.... ങ്ങാ, ഇനി പൊക്കോ എന്നായിരുന്നു അര്‍ച്ചനയുടെ വീഡിയോയ്ക്ക് അടിക്കുറിപ്പായി സാബുമോനും കുറിച്ചത്






