
മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിന് അറുപതാം പിറന്നാളാണ് നാളെ. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് ലോക്ക് ഡൗണിന് തൊട്ട് പിന്നാലെ മോഹന്‍ലാല്‍ അഭിനയിക്കുക. 2013 ഡിസംബറില്‍ റിലീസ് ചെയ്ത ദൃശ്യം വമ്പന്‍ ഹിറ്റായിരുന്നു.
ദൃശ്യം 2ഉും കഥ എഴുതി സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ തന്നെയാണ് രണ്ടാം ഭാഗമെന്ന് ആന്റണി ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ലോക്ഡൗണ്‍ കഴിഞ്ഞ് തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനുശേഷമാകും ഷൂട്ടിങ് നിര്‍ത്തിവെച്ച് മറ്റ് സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക എന്നാണ് വിവരം.






