
ടിക് ടോക്കില്‍ ഇപ്പോള്‍ റോസ്റ്റിംഗ് തരംഗമാണ്. അര്‍ജ് യു എന്ന അര്ജുന് സുന്ദരേശനാണ് ഇപ്പോള്‍ താരം. ടിക് ടോക് താരങ്ങളെ തന്റേതായ രീതിയില്‍ ട്രോളുകയാണ് അര്ജുന് ചെയ്യുന്നത്. ടിക് ടോക് റോസ്റ്റിംഗ് എന്ന പേരിലുള്ള റിയാക്ഷന് വീഡിയോകളുമായാണ് അര്ജുന് എത്തുന്നത്. 40 ലക്ഷത്തില്‍ നിന്ന് വണ്‍ മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് അര്ജുന്.
അര്ജുന് യൂട്യൂബില്‍ ഇതിനോടകം വെറും പതിനാറ് വിഡിയോകള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ അര്‍ജ്യൂ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ റെക്കോര്‍ഡും തകര്‍ത്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ കുഞ്ഞാലി മരക്കാറിന്റെ ട്രെയിലറിന്റെ റെക്കോര്‍ഡും അര്ജുന് ഇപ്പോള്‍ നിഷ്പ്രഭമാക്കിയിരിക്കുന്നത്. അര്‍ജുന്റെ അവസാനത്തെ വീഡിയോ പുറത്തിറങ്ങി കേവലം ഇരുപത്തി നാല് മണിക്കൂറു കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കാഴ്ചക്കാരുടെ എണ്ണം നാലര മില്യണോളമാണ്.
മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മാര്‍ച്ച് ആറിനായിരുന്നു. ഈ ട്രെയിലര്‍ നിമിഷങ്ങള്‍ കൊണ്ടാണ് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയത്, ഇത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ കൊണ്ടാണ് ട്രെയിലര്‍ കാഴ്ചക്കാരുടെ എണ്ണം 4.4 മില്യണിലെത്തിച്ചത്. എന്നാല്‍ വെറും 24 മണിക്കൂര്‍ കൊണ്ട് അര്‍ജുന്റെ വീഡിയോ ഈ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു.






