
റിയാദ്: ജിദ്ദ നാഷനല്‍ ആശുപത്രിയിലെ മലയാളി ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശി ഡോ. അബ്ദുല്‍ റഷീദ് (48) ആണ് മരിച്ചത്.
11 വര്‍ഷത്തോളമായി ജെ.എന്‍.എച്ച് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു.
ജിദ്ദ അല്‍മഖാസിദ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ. മക്കള്‍: അംറിന് റഷീദ് (എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി), ആഷിഖ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി).






