ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. നിർമാതാവ് ജോൺ ലാൻഡോയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചിരിക്കുന്നത്.
സെറ്റ് തയ്യാറാണെന്നും ന്യൂസിലൻഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ചിത്രീകരണത്തിനായി ഒരുക്കിയ ജെറ്റ് ബോട്ടിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'ഞങ്ങളുടെ അവതാർ സെറ്റ് തയ്യാറായി. അടുത്ത ആഴ്ച ന്യൂസിലൻഡിലേക്ക് തിരിച്ചു പോകുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. മറ്റഡോർ, പികഡോർ - കൂടുതൽ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ കാത്തിരിക്കുന്നു', എന്നാണ് ജോൺ കുറിപ്പിൽ പറയുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിലാണ് അവതാർ 2-വിന്റെ ചിത്രീകരണം നിർത്തിവെച്ചത്. എന്നാൽ തീരുമാനിച്ച സമയത്ത് തന്നെ സിനിമ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. 2021 ഡിസംബർ 17-ന് സിനിമ തിയ്യറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
2009-ലാണ് അവതാർ ഇറങ്ങിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബിഗ് ബജറ്റ് ചിത്രമെന്ന അവതാറിന്റെ റെക്കോർഡ് കഴിഞ്ഞ വർഷം അവഞ്ചേഴ്സ്: എൻഡ് ഗെയിം മാത്രമാണ് മറിക്കടന്നത്.