
അഭിനയം, ടെലിവിഷന്‍ അവതാരക, സംരംഭക എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം കുറഞ്ഞ നാള് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍.
സെലിബ്രിറ്റികളില്‍ പലരും ഇന്ന് പൂര്‍ണിമയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ വസ്ത്രവുമായാണ് എത്തുന്നത്. അടുത്തിടെ മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാന്‍ പൂര്‍ണിമ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഹണിമൂണ്‍ വിശേഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പതിനെട്ട് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പൂര്‍ണിമ തന്റെ ഹണിമൂണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
'' ഞങ്ങളുടെ ഹണിമൂണ്‍. അല്ലെങ്കില്‍ അതിനെ സ്കൂള്‍ എക്സ്കേര്‍ഷന്‍ എന്ന് വിളിക്കുന്നതാകും നല്ലത്. അതെ, ഞങ്ങളും അത് ചെയ്തിട്ടുണ്ട്, ശ്രദ്ധിക്കണേ... കത്തുന്ന ചൂടത്ത് പൊള്ളുന്ന വെയിലില്‍ ഞങ്ങള്‍ ജന്തര്‍ മന്ദറിലൂടെ ഓടുന്നതിന്റെയും പിന്നില്‍ റോസ് ഗാര്ഡനുള്ളതുമൊക്കെയുള്ള ചിത്രങ്ങള്‍ ഞങ്ങളുടെ അടുക്കലുണ്ട്. അന്നത്തെ മാന്‍ഡേറ്ററി പോസുകളൊക്കെ ചെയ്തെന്ന് നിങ്ങള്‍ ചെയ്തത് പോലെ തന്നെ ഞങ്ങളും ചെയ്തിട്ടുണ്ട്. ഒരു നല്ല ഹണിമൂണായിരുന്നു അത്. ഞങ്ങളുടെ ഔട്ടിഫിറ്റില് നിന്നെനിക്ക് കണ്ണെടുക്കാനാകുന്നില്ല. ആ സ്റ്റൈലിങ്ങും, ചെരുപ്പും കൂടാതെ അന്ന് ഞങ്ങള്‍ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, . നമ്മളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ചിരി അടക്കാനാവുന്നില്ല.'' പൂര്‍ണിമ കുറിയ്ക്കുന്നു. പൂര്‍ണിമയുടെ ചിത്രത്തിന് രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.






