
തിരുവനന്തപുരം: ഞായറാഴ്ചയോടെ അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദനത്തിന് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരുന്ന നാലു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമാകും. കനത്ത മഴയുണ്ടാകുന്നതിനാല്‍ ഇന്ന് അഞ്ചു ജില്ലകളിലും നാളെ എട്ടു ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മത്സ്യബന്ധനത്തിന് നിരോധനവും കടലിലുള്ളവര്‍ മടങ്ങിയെത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുക. കടലിലുള്ളവര്‍ രാത്രിയോടെ തന്നെ മടങ്ങിയെത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
യെമന്‍ തീരത്തിനു സമീപത്തും ലക്ഷദ്വീപിന് സമീപത്തുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളാനുള്ള സാധ്യത. മെയ് 29 ന് തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദവും രൂപപ്പെടുമെന്നാണ് നല്‍കിയിരിക്കുന്ന സൂചനകള്‍. തെക്ക് കിഴക്കന്‍ അറബിക്കടലിലും മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തും മെയ് 31 ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥഭാ നിരീക്ഷണ കേന്ദ്രം പറയുന്നു.






