
ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കിയ വീണ താന്‍ മറ്റൊരു മേഖലയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നതെന്ന് പറയുകയാണ്. സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു താന്‍ ജോലി ചെയ്തിരുന്നതെന്നാണ് വീണ പറയുന്നത്.
'' സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കില്‍ കയറി. കുറച്ചു നാള് അവിടെ ജോലി ചെയ്തു. അതിനിടയില്‍ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ തികച്ചില്ല. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം.
ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഒരുപാട് സ്വപനങ്ങളുണ്ട്. ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും'' വീണ പറയുന്നു.






