
2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫറില്‍ ശ്രദ്ധേയമായ വേഷം സാനിയ ചെയ്തിരുന്നു. ഇപ്പോള്‍ സാനിയ ശ്രദ്ധേയയാകുന്നത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തകര്‍പ്പന്‍ നൃത്തവുമായാണ്
ലോക്ക്ഡൗണ്‍ കാലം ഗംഭീര നൃത്തവുമായാണ് സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രം 'രബ് നേ ബനാ ദി ജോഡി'യിലെ 'തുജ് മേം രബ് ദിഗ്താ ഹേ' എന്ന ഗാനത്തിന് ചുവട് വെച്ചാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. രൂപ് കുമാര്‍ രാത്തോടും ശ്രേയ ഘോഷാലും ആലപിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷനാണ് സാനിയ ചുവടുവെച്ചിരിക്കുന്നത്. വീടിന്റെ ടെറസില്‍ നിന്നാണ് താരം നൃത്തം ചെയ്യുന്നത്. താരത്തിന്റെ നൃത്തത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍. സാനിയ വളരെ ക്യൂട്ട് ആണെന്നും നൃത്തം മനോഹരമായിരിക്കുന്നുവെന്നുമാണ് ആരാധകര്‍ കുറിയ്ക്കുന്നത്.






