
വാഷിംഗ്ടണ്‍: ജൂണ്‍ അവസാനത്തോടെ നടക്കാനിരുന്ന ജി-7 ഉച്ചകോടി മാറ്റിവെച്ചു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് അറിയിച്ചത്. ഇന്ത്യ, ഓസ്മട്രലിയ, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടെ ക്ഷണിച്ച് ഉച്ചകോടി നടത്താനാണ് പദ്ധതിയിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ ഫോര്‍മാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടമാണെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലെ കേപ് കനാവറയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മടങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസ്ാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ജ-7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് തോന്നാത്തതിനാല്‍ ഞാനിത് മാറ്റിവയ്ക്കുന്നു എന്ന് ആയിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ്, ഇറ്റലി, ജപ്പാന്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ, യൂറോപ്യന്‍ യൂണയന് എന്നിവരടങ്ങുന്നതാണ് ജി-7.






