
മുംബൈയില്‍ താമസിക്കുന്ന ബന്ധു കോവിഡ് 19 ബാധിച്ച് മരിച്ച വിവരം ട്വീറ്റ് ചെയ്ത് നടി ഖുശ്ബു. സഹോദരന്റെ ഭാര്യയുടെ കുടുംബാം ഗമാണ് മുംബൈയില്‍ വച്ച് കോവിഡ് മൂലം മരിച്ചതെന്ന് നടി പറയുന്നു. കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്.
ലോകമാകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. ലോക്ഡൗണിലൂടെയും സാമൂഹിക അകലം പാലിച്ചും മനുഷ്യരാശിയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയ്ക്കെതിരെ പോരാടുകയാണ് നാം. ഇന്ത്യയില്‍ ആകെ കോവിഡ് മരണം 5164 ആണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം 38,442 പേര് കോവിഡ് രോഗികളായുണ്ട്. 1227 കോവിഡ് മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.







Comments