
മാല്‍ഡ: വീടണയാനുള്ള പലായനത്തിനിടെ ഒരു കുടിയേറ്റ തൊഴിലാളി കൂടി ്രെടയിനില് മരിച്ചു. രാജസ്ഥാനില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് പോയ ശ്രമിക് ട്രെയിനിലെ യാത്രക്കാരനാണ് ശനിയാഴ്ച മരിച്ചത്. നാട്ടിലെത്തുന്നതിന് മറ്റ് തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ മൃതദേഹത്തിനൊപ്പം യാത്ര ചെയ്യേണ്ടിവന്നു.
മാല്‍ഡയിലെ ഹരിഷ്ചന്ദ്രപുര്‍ സ്വദേശി ബുദ്ധ പരിഹാര്‍ ആണ് മരിച്ചത്. ട്രെയിന്‍ ശനിയാഴ്ച രാത്രി 10 മണിയോടെ ഉത്തര്‍പ്രദേശിലെ മുഗല്സാരായില് എത്തിയപ്പോഴാണ് തൊഴിലാളി മരിച്ചത്. ഇയാള്‍ കൊവിഡ് ബാധിച്ചാണോ മരിച്ചതെന്ന് സംശയം യര്‍ന്നതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. ഞായറാഴ്ച പുലര്‍ച്ചെ 6.30 ഓടെ ട്രെയിന്‍ മാല്‍ഡ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെയില്‍വേ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമെത്തിയത്. മൃതദേഹം റെയില്‍വേ പോലീസ് ഏറ്റെടുത്ത് മാല്‍ഡ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇംഗ്ലീഷ് ബസാര്‍ പോലീസ് സ്റ്റേഷന് കേസ് കൈമാറിയതായും ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
രാജസ്ഥാനിലെ ബിക്കനെറില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ബുദ്ധ പരിഹാര്‍. ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് മക്കും ബുദ്ധ പരിഹാറിനുണ്ട്. 20 വര്‍ഷത്തോളമായി രാജസ്ഥാനില്‍ ജോലി ചെയ്തുവരികയായിരുന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായ ബുദ്ധ പരിഹാര്‍ നാട്ടിലേക്ക് മടങ്ങാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. മേയ് 29ന് അനുവദിച്ച ട്രെയിനിലാണ് ഇവര്‍ക്ക് ഒടുവില്‍ പോകാന്‍ അവസരം ലഭിച്ചത്.
അതേസമയം, ബുദ്ധപരിഹാറിന് ക്ഷയരോഗമുണ്ടായിരുന്നുവെന്നും മരുന്നുകഴിക്കുന്നുണ്ടായിരുന്നുവെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരന് പിന്നീട് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.






