
നടി അംബികയുടെ പേരിലും ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട്. താരം തന്നെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ ചിത്രം പങ്കു വച്ച താരം ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു.
സിനിമാ അഭിനേതാക്കളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കുറ്റകരമായിരിക്കെ അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് താരങ്ങള്‍ക്ക് തലവേദനയാകുകയാണ്.
നിരവധി ആളുകളാണ് അംബികയുടെ പോസ്റ്റിനു താഴെ പിന്തുണയുമായി എത്തിയിരിക്കുന്നത്. പരാതിയുമായി മുന്നോട്ടു പോകണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ ഫെയ്സ്ബുക്കില്‍ തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്ത് വ്യാജനെ കുടുക്കണമെന്ന് നിര്‍ദേശിച്ചു.
വ്യാജന്മാരില് നിന്ന് രക്ഷപെടാനാണ് ഫെയ്സ്ബുക്ക് 'നീല ടിക്ക്' എന്ന ബാഡ്ജ് സെലിബ്രിറ്റികള്‍ക്കും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും നല്‍കിയത്. എന്നാല്‍ അതില്ലാത്തവര്‍ പിന്നെയും ഈ വ്യാജന്മാരുടെ വേട്ടയ്ക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്.






