
പത്തനംതിട്ട: ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. പത്തരയോടെയാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. നോട്ടീസ് നല്‍കിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വനിതാ കമ്മീഷന് അന്വേഷണ സംഘത്തോട് വിശദീകരണം തേടിയിരുന്നു. ാര്ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘം അന്നു നല്കിയ മറുപടി.
സൂരജിന്റെ അമ്മയേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചതില്‍ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന സൂചനയാണ് സൂരജിനെയും അച്ഛന് സുരേന്ദ്രനേയും ചോദ്യം ചെയ്തപ്പോള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
തെളിവെടുപ്പില്‍ വീട്ടിലെ മീനകുളത്തിനു സമീപം കഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. ബാങ്ക് ലോക്കറില്‍ പത്തു പവനും ആറു പവന് വായ്പ വച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അമ്മ മണിമേഖല തിരിച്ചറിയുകയും ചെയ്തിരുന്നു. 110പവന് സ്വര്‍ണമാണ് ഉത്രയ്ക്കും കുഞ്ഞിനുമായി നല്‍കിയതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.






