കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.
അതേസമയം 2019 ല്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ വിജയികള്‍ക്കുള്ള വ്യക്തിത്വ പരിശോധനയ്ക്കുള്ള അവസാനവട്ട അഭിമുഖം ജൂലൈ 20 മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് ഓരോരുത്തരും ഹാജാരാകേണ്ട തിയതി വ്യക്തിപരമായി അറിയിക്കും.






