തിരുവനന്തപുരം : ശബരിമലയിൽ മിഥുന മാസപൂജകൾക്കായി ജൂൺ 14ന് നട തുറക്കും. ദർശനത്തിന് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവരെ മാത്രമേ ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കടത്തൂ. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക.
ശബരിമലയിൽ ഒരു മണിക്കൂറിൽ 200 പേരുടെ റജിസ്ട്രേഷൻ നടത്തും. രാവിലെ 4 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതൽ രാത്രി 11 വരെയും ദർശനം ഉണ്ടാകും. ഒരു സമയം 50 പേർ മാത്രമേ തിരുമുറ്റത്ത് ഉണ്ടാകൂ. ബാക്കിയുള്ളവർ ക്യൂവില്‍ ശാരീരിക അകലം പാലിച്ചു നിൽക്കണം. 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും റജിസ്ട്രേഷൻ നടത്താനാകില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്തർ മാസ്ക് നിർബന്ധമായും ധരിക്കണം. വിവിഐപി ദർശനവും താമസസൗകര്യവും ഉണ്ടാകില്ല. 11 മണിക്ക് ദർശനം കഴിഞ്ഞാൽ മല ഇറങ്ങണം.
കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പമ്പവരെ യാത്രാ അനുമതി ഉണ്ടാകും. മഴ അനുസരിച്ച് ഈ തീരുമാനത്തിൽ മാറ്റം വരുത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർ കോവിഡ് ജാഗ്രതാ പോർട്ടലിലെ പാസിനു പുറമേ രണ്ടു ദിവസം മുൻപ് ഐസിഎംആർ അംഗീകാരമുള്ള ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. കൊടിയേറ്റും ആറാട്ടും ചടങ്ങ് മാത്രമായി നടത്തും. നെയ്യഭിഷേകം ഉണ്ടാകും. ഭക്തർക്ക് ചൂട് കഞ്ഞി പാളപാത്രത്തിൽ നൽകും. മെഡിക്കൽ സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാകും. അപ്പവും അരവണയും ഓൺലൈൻവഴി ബുക്ക് ചെയ്യുന്നവർക്ക് സന്നിധാനത്ത് നൽകും. വിൽപന ഉണ്ടാകില്ല. വണ്ടിപെരിയാർ വഴി എത്തുന്നവർക്ക് ദർശനം നടത്താനാകില്ല.
ഗുരുവായൂരിൽ ഒരു ദിവസം 600 പേർക്ക് ദർശന സൗകര്യം ഏർപ്പെടുത്തും. മണിക്കൂറിൽ 150 പേർ. രാവിലെ 9.30 മുൽ 1.30 വരെയാണ് ദര്‍ശനം. വിഐപി ദർശനം ഉണ്ടാകില്ല. റജിസ്റ്റർ ചെയ്യുന്നവർക്ക് സമയം നൽകും. ബാച്ചായി ദർശനം നടത്താം. ഓരോ ബാച്ചിലും 50 പേർ. ഒരു മണിക്കൂറിൽ 3 ബാച്ചിനെ കടത്തിവിടും. ഭക്തർ ശാരീരിക അകലം കൃത്യമായി പാലിക്കണം. ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകൾ സാനിറ്റൈസ് ചെയ്യും. ജീവനക്കാരും ഭക്തരും മാസ്ക് ധരിക്കണം.
പ്രസാദവും തീർഥവും നിവേദ്യവും നൽകില്ല. ഒരു ദിവസം പരമാവധി 60 വിവാഹത്തിന് അനുമതി നൽകും. രാവിലെ 5 മണി മുതൽ 1.30വരെയായിരിക്കും വിവാഹത്തിന്റെ സമയം. റജിസ്ട്രേഷന്റെ സമയം അനുസരിച്ച് വിവാഹ സമയം ക്രമീകരിക്കും. ഒരു കല്യാണത്തിന് 10 മിനിട്ട് സമയം നൽകും. വരനും വധുവും ഉൾപ്പെടെ 10 പേർക്ക് പങ്കെടുക്കാം. കല്യാണത്തിനെത്തുന്ന സംഘങ്ങൾക്ക് മേപ്പത്തൂർ ഭട്ടതിരി ഓഡിറ്റോറിയത്തിൽ ഇരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. കല്യാണ സമയത്തിന് അരമണിക്കൂർ മുൻപ് മേപ്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തണം. മെഡിക്കൽ സംഘത്തിന്റെ സേവനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Comments