ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്ററില്‍ നിന്ന് ബിജെപി അപ്രത്യക്ഷമായതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടയിലാണ് പുതിയ അഭ്യൂഹം പരക്കുന്നത്.
എന്നാല്‍ അഭ്യൂഹങ്ങള്‍ സിന്ധ്യ തള്ളിക്കളഞ്ഞു. ട്വിറ്റര്‍ ബയോ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നും ബിജെപിയുമായി പ്രശ്നങ്ങളില്ലെന്നും സ്ന്ധ്യ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ സിന്ധ്യ ബിജെപിയില്‍ ചേരുന്നതിനു മുമ്പ് ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. നിലവില്‍ ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്ത്തകന് എന്ന് മാത്രമാണ് പ്രൊഫൈലില്‍ ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് 11 നാണ് കോണ്‍ഗ്രസ് വിട്ട് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.






