ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ഡൽഹി പൊലീസ് കേസെടുക്കും. തിരിച്ചറിയാൻ കഴിയാത്തവർക്കെതിരെയായിരിക്കും കേസ്. മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് രാഹുൽ നേരിട്ട് പാർലമെന്റ് സ്ട്രീറ്റിലെ സെൻട്രൽ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഓഫീസിലെത്തി.
ആദ്യം രാഹുൽ ഗാന്ധിയും വിദ്യാർഥിയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. ഇവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതോടെയാണ് ഡിസിപി ഓഫീസിലേക്ക് പോയത്.
സിജെപി പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന ആരോപണം ശക്തമായിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സാഹിലിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യവും ഉണ്ടായി.
അതേസമയം, സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഇതിനെതിരെ പരിക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിട്ടും രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.

Comments