ഡൽഹി: സിജെപി സമരത്തിനിടെ നടന്ന പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന മിന്നൽ സമരം മണിക്കൂറുകൾ പിന്നിട്ടു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നാണ് രാഹുൽ പ്രതിഷേധിക്കുന്നത്.
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ സമരം തുടരുമെന്നാണ് രാഹുലിന്റെ നിലപാട്.
പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥി സഹിലിനൊപ്പമാണ് രാഹുൽ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ എംപിയും രംഗത്തെത്തി.
വിദ്യാർഥികൾ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും രാഹുൽ ഗാന്ധി അവർക്കൊപ്പം നിന്നെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സഹിലിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാതെ അമിത് ഷാ ഒളിച്ചോടുകയാണെന്നും, വിദ്യാർഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും വേണുഗോപാൽ പറഞ്ഞു. ഇതിനായി രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Comments