
ഭോപ്പാല്‍: ശിവ് രാജ് സിങ് ചൗഹാന് നയിക്കുന്ന ബിജെപി സര്‍ക്കാരുമായി ഇടഞ്ഞ് പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം തള്ളി ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഗുണ എംപി കൂടിയായ സിന്ധ്യ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് ബിജെപിയെ നീക്കിയതോടെയാണ് അഭ്യൂഹം പരന്നത്. ദു:ഖകരം, തെറ്റായ വാര്‍ത്തകള്‍ക്ക് സത്യത്തേക്കള് വേഗതയുണ്ടാകും..' അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.
Sadly, false news travels faster than the truth.
— Jyotiraditya M. Scindia (@JM_Scindia) June 6, 2020
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്ററില്‍ നിന്ന് ബിജെപി അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടയിലാണ് പുതിയ അഭ്യൂഹം പരക്കുന്നത്.
നേരത്തെ സിന്ധ്യ ബിജെപിയില്‍ ചേരുന്നതിനു മുമ്പ് ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. നിലവില്‍ ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്ത്തകന് എന്ന് മാത്രമാണ് പ്രൊഫൈലില്‍ ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് 11 നാണ് കോണ്‍ഗ്രസ് വിട്ട് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.






