
മാധ്യമ പ്രവർത്തകനായ വിനു ജനാർദനൻ സംവിധാനം ചെയ്ത ‘മെമറീസ് ഓഫ് ദേവകി, ഒരു അമ്മൂമ്മ കാലം’ എന്ന ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. അഞ്ചു മിനിറ്റോളം ദൈർഘ്യമുളളതാണ് ഡോക്യുമെന്ററി. പണ്ട് കാലത്ത് കോളറ, വസൂരി അടക്കമുളള പകർച്ചവ്യാധികൾ ഉയർത്തിയ ഭീഷണിയെക്കുറിച്ചും അവയൊക്കെ അതിജീവിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും ദേവകി ഓർക്കുന്നതാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. കാർത്തിക് ജോഗേഷ് ആണ് എഡിറ്റിങ്. സൗണ്ട്- ധനുഷ് നയനാർ.






