
ഇന്ത്യയുടെ വാനമ്പാടിയായ സഹോദരി ലത മങ്കേഷ്കറും ഇളയ സഹോദരി ഇന്ത്യന്‍ സംഗീതത്തിന്റെ തീരാവിസ്മയമായ ആശാ ഭോസ്ലെയും ഇന്നും ബോളിവുഡിലെ പ്രിയപ്പെട്ട ഗായകരാണ്. ഏത് തലത്തിലുള്ള ഗാനവും അനായാസം പാടാന്‍ കഴിവുള്ള അതുല്യ പ്രതിഭകളാണ് ഈ സഹോദരിമാര്‍. 90-ാം വയസില്‍ ലത മങ്കേഷ്കര്‍ വിശ്രമജീവിതത്തിലേക്ക് കടന്നെങ്കിലും സംഗീത ലോകത്ത് തിരക്കിലാണ് ആശ.
ലോക്ക്ഡൗണില്‍ കുറച്ച് കൂടി തിരക്കിലാണ് ആശാ ഭോസ്ലെ. സംഗീതവും, പാചക പരീക്ഷണവുമൊക്കെയായാണ് ഗായിക സമയം ചിലവഴിക്കുന്നത്. ലോക്ക്ഡൗണില്‍ തന്റെ പുതിയ യൂട്യൂബ് ചാനലിനും ഗായിക തുടക്കിട്ടിരുന്നു. തനിക്കും സഹോദരി ലത മങ്കേഷ്കറിനും ഇടയില്‍ പ്രധാന വിഷയമായി ഒരിക്കലും സംഗീതം വന്നിട്ടില്ലെന്ന് പറയുകയാണ് ആശ ഭോസ്ല. സഹോദരിമാര്‍ എന്ന നിലയില്‍ സാധാരണ കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിരുന്നത് എന്നാണ് ആശ പറയുന്നത്. കൂടാതെ തങ്ങളെ കുറിച്ച് ഒരു സിനിമ പുറത്തിറങ്ങുന്നുണ്ട് എന്ന വാര്‍ത്തയോടും ഗായിക പ്രതികരിച്ചു.
''ലതാ ദീദിയും ഞാനും സംഗീതത്തെക്കുറിച്ച് വളരെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഒരു കുടുംബമാണ്. ദിവസേനയുണ്ടാകുന്ന സാധാരണ കാര്യങ്ങളാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. ഞങ്ങളുടെ ജീവിതം സ്വകാര്യവും വ്യക്തിപരവുമാണ്. ഞങ്ങള്‍ ഒരു സിനിമയുടെ വിഷയമായി വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ചേച്ചിക്ക് 90 വയസായി. ജീവിതവും ചുറ്റുപാടുമായും സമാധാനത്തോടെ കഴിയുകയുമാണ്.'' - ആശാ ഭോസ്ലെ പറഞ്ഞു.






