
മുംബൈ : വിമാന കമ്പനിയായ എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്.
ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പുറത്താക്കിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി.






