
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നന്ദിനി. പ്രശസ്ത സംവിധായകന് ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവടു വച്ച നന്ദിനിയ്ക്ക് പ്രായം 40 കഴിഞ്ഞുവെങ്കിലും ഇനിയും വിവാഹിതയല്ല. ആരെങ്കിലും വരുമെന്ന് ഇനിയും നല്ല പ്രതീക്ഷയുണ്ട് അതുകൊണ്ട് ഇനി വിവാഹം വൈകില്ലെന്നും താരം പറയുന്നത്.
'' വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്'' നന്ദിനി പറയുന്നു. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, കരുമാടിക്കുട്ടന്, സുന്ദര പുരുഷന് തുടങ്ങി നിരവധി മലയാള സിനിമകളില്‍ നന്ദിനി വേഷമിട്ടിരുന്നു. 2016ല്‍ പുറത്തിറങ്ങിയ അനുരാഗകരിക്കിന്വെള്ളമാണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം.






