
ലോകം മുഴുവൻ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തിൽപ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്സ് റോഡ്രിഗോയാണ്. ലോക്ക് ഡൗൺ കാലത്താണ് മണി ഹീസ്റ്റ് വലിയ ചർച്ചാ വിഷയമായി മാറിയത്. ഏപ്രിൽ 3-നാണ് സീരിസിന്റെ നാലാം സീസൺ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ സ്പാനിഷ് ഭാഷയിലാണ് സീരിസ് നിർമിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോൾ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്.
സീരിസിലെ സെൻവർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ജാമി ലോറന്റേ. ഏറെ ആരാധകരുള്ള ജാമിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മണി ഹീസ്റ്റാതാരവും കാമുകിയുമായ മരിയ പെൻഡ്രാസയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്. സീരീസിൽ ആദ്യ സീസണിൽ ആലിസൺ പാർക്കർ എന്ന കഥാപാത്രത്തെയാണ് മരിയ അവതരിപ്പിച്ചത്. ചിത്രീകരണത്തിനിടെയാണ് ജാമിയും മരിയയും പ്രണത്തിലാകുന്നത്. മണി ഹീസ്റ്റിന് ശേഷം എലെെറ്റ് എന്ന വെബ്സീരീസിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.






