
ലോക്ക്ഡൗണില് പലരും തങ്ങളുടെ ജോലി വീട്ടിലിരുന്ന് തന്നെയാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. വീട്ടില് തന്നെ ജോലി സ്ഥലം ഒരുക്കുമ്പോള് പല തരത്തിലുള്ള അബന്ധങ്ങളും സംഭവിക്കാറുണ്ട്. ഇത്തരം അബന്ധങ്ങള് മുന്പും സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്. സി.എന്.എന് ചാനലിന്റെ അവതാരകനായ ക്രിസ് കുമോയ്ക്കും കഴിഞ്ഞ ദിവസം വമ്പന് ഒരു അബദ്ധം സംഭവിച്ചു.
ക്രിസ് കുമോ ഭാര്യ ക്രിസ്റ്റീന ഗ്രീവന്റെ ഇന്സ്റ്റഗ്രാം യോഗക്ലാസില് നഗ്നനായി പെട്ടുപോകുകയായിരുന്നു. ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ ചെയ്തു കൊണ്ടിരുന്നത്. പൂന്തോട്ടത്തില് നഗ്നനായി തിരിഞ്ഞു നില്ക്കുന്ന ക്രിസിന്റെ രൂപമാണ് വീഡിയോയില് പതിഞ്ഞത്. വിഡിയോ വൈറലായതോടെ നിരവധിപ്പേര് വിമര്ശനവുമായി എത്തി.
വിഡിയോ പെട്ടെന്ന് തന്നെ സോഷ്യല് മീഡിയയില് നിന്ന് മാറ്റിയെങ്കിലും, പബ്ലിസിറ്റിക്കുവേണ്ടി മനപൂര്വം പോസ്റ്റ് ചെയ്തതാണെന്നാണ് കമന്റുകള്. കുമോ പ്രൈംടൈം എന്ന പ്രസിദ്ധമായ ഷോയുടെ അവതാരകനാണ് ക്രിസ്. ഒപ്പം ധാരാളം വിവാദങ്ങള്ക്കും തിരികൊളുത്തിയ അവതാരകനാണ്. ന്യൂയോര്ക്ക് ഗവര്ണറായ സ്വന്തം സഹോദരന് ആന്ഡ്രൂ കുമോയെ പരിപാടികള്ക്കിയില് പരിഹസിക്കുന്നതിനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് സ്വന്തം കൊറോണ വൈറസ് ക്വാറന്റീന് ഷൂട്ടു ചെയ്തുമെല്ലാം കുമോയെ വിമര്ശനത്തിന് ഇരയാക്കിയിരുന്നു







Comments