മനുഷ്യന്റെ മൂലകോശത്തില്നിന്നു ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു. ആദ്യമായാണ് മനുഷ്യഭ്രൂണം ഇത്തരത്തില്‍ വികസിപ്പിക്കുന്നത്.
ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെയും നെതര്‍ലന്‍ഡ്സിലെ ഹ്യൂബ്രെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ പ്രയത്നഫലമാണ് ഈ നേട്ടം. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
18 മുതല്‍ 21 ദിവസംവരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവര്‍ വികസിപ്പിച്ച മാതൃക. ആവരണങ്ങളാണ് നാഡീവ്യൂഹവും പേശികളും എല്ലുകളും ദഹനേന്ദ്രിയവ്യവസ്ഥയുമായി മാറുന്നത്.
ഗാസ്ട്രെലേഷന് എന്നറിയപ്പെടുന്ന ഈ ഘട്ടത്തിലാണ് വിവിധ ജനന വൈകല്യങ്ങള്‍ ഉണ്ടാകുന്നത്. ഗാസ്ട്രെലേഷനെപ്പറ്റിയുള്ള മെച്ചപ്പെട്ട അറിവ് വന്ധ്യത, ഗര്‍ഭച്ഛിദ്രം, ജനിതക രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ നല്‍കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ കേംബ്രിജിലെ ജനിതകവിഭാഗം പ്രൊഫസര്‍ അല്‍ഫോന്‍സോ മാര്‍ട്ടിനസ് ഏരിയാസ് പറയുന്നത്.

Comments