
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകൾ ടി. വീണയും പി.എം. അബ്ദുൾ ഖാദർ - കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളോടുകൂടി ലളിതമായിട്ടായിരുന്നു ചടങ്ങ്. 10.30നായിരുന്നു വിവാഹം.






