
ഇന്ത്യയിലെ മൊബൈൽ പേയ്മെന്റുകൾ വൻ വർദ്ധനവ്. മൊബൈൽ പേയ്മെന്റുകൾ 163 ശതമാനം ഉയർന്ന് 2019 ൽ 28700 കോടി ഡോളറിലെത്തി (ഏകദേശം 21.87 ലക്ഷം കോടി രൂപ). എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ 2020 ഇന്ത്യ മൊബൈൽ പേയ്മെന്റ് മാർക്കറ്റ് റിപ്പോർട്ട് പ്രകാരം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിലും ആപ്ലിക്കേഷനുകളിലുമടക്കം പൂർത്തിയാക്കിയ പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾ 24 ശതമാനം ഉയർന്ന് 20400 കോടി ഡോളറിലെത്തി.
റിപ്പോർട്ട് അനുസരിച്ച് കാർഡും മൊബൈൽ പേയ്മെന്റുകളും 2019 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 20 ശതമാനമായി ഉയർന്നു. 2019 ൽ ആദ്യമായി എടിഎം പിൻവലിക്കലുകളേക്കാൾ കൂടുതൽ കാർഡ്, മൊബൈൽ പേയ്മെന്റുകൾ കൂടിയതായി റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ അടുത്ത കാലത്തായി കാണപ്പെടുന്ന പണരഹിതമായ പേയ്മെന്റുകളുടെ വളർച്ചാ നിരക്ക് ആവർത്തിക്കാൻ സാധ്യതയില്ലെന്ന് എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഫിൻടെക് അനലിസ്റ്റ് സമ്പത്ത് ശർമ നരിയാനൂരി പ്രസ്താവനയിൽ പറഞ്ഞു. യുപിഐ മൊബൈൽ പേയ്മെന്റുകളും കാർഡ് വാങ്ങലുകളും 2019 ലെ ഇൻ-സ്റ്റോർ ഇടപാടുകളിൽ 78100 കോടി ഡോളറിന്റെ 21 ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന് എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് സൂചിപ്പിക്കുന്നു.






