
കൊച്ചി: കുട്ടികളെ ഉപയോഗിച്ച് ബോഡി പെയിന്റിങ് നടത്തി യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചതിന് കേസെടുത്ത പോലീസ് രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് റെയ്ഡ് ചെയ്തു. ലാപ്ടോപ്, പെയിന്റ് ചെയ്യാന്‍ ഉപയോഗിച്ച ബ്രഷ്, ചായങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പനമ്പിള്ളി നഗറിലെ ബി.എസ്.എന്‍.എല്‍. ക്വാര്‍ട്ടേഴ്സിലാണ് രഹ്ന ഫാത്തിമയും കുടുംബവും താമസിക്കുന്നത്.
അറസ്റ്റിനൊരുങ്ങിയാണ് പോലീസ് എത്തിയത്. രഹ്ന കോഴിക്കോട്ട് പോയിരിക്കുകയാണെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. തന്റെ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില് പെയിന്റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് രഹ്ന സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമ്മിഷന് രഹ്ന യ്ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു.






