
സുരേഷ് ഗോപിയുടെ കരിയറിലെ 250-ാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ' കടുവാക്കുന്നേല്‍ കുറുവാച്ചന്' എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപിക്ക് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടൻമാരായ മമ്മൂട്ടി,മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവച്ചു.
ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. അർജ്ജുൻ റെഡ്ഡിക്ക് സം ഗീതമൊരുക്കിയ തെലുങ്ക് സംഗീത സംവിധായകൻ ഹര്ഷവര്ധന് രാമേശ്വറാണ് ചിത്രത്തിന് സം ഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍.






