
കോവിഡ് പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ലോക്ഡൗണും ഏറ്റവും അധികം തളര്‍ത്തിയത് ലോക ടൂറിസത്തെയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചതോടെ ലോക രാജ്യങ്ങള്‍ എല്ലാം സ്വയം ഒറ്റപ്പെട്ടു. അതിര്‍ത്തികള്‍ അടച്ചും കോവിഡിനെതിരായ പ്രതിരോധവും കൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ കോവിഡില്‍ 'ടൂറിസം' മാഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളാണ് ഉസ്ബെക്കിസ്ഥാന് മുന്നോട്ടുവെച്ചിരിക്കുന്നത്. ഉസ്ബെക്കിസ്ഥാന് സന്ദര്‍ശിക്കുന്നതിനിടെ കോവിഡ് പിടിപെട്ടാല്‍ 3,000 ഡോളറാണ് നഷ്ടപരിഹാരമായി നല്‍കുക. അതായത് ഏകദേശം 2,26884 ഇന്ത്യന്‍ രൂപ. 33 മില്യണ്‍ ജനസംഖ്യയുള്ള ഉസ്ബെക്കിസ്ഥാനില്‍ ഇതുവരെ 7,725 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 20 ഉം.
ഇതോടെ 'സുരക്ഷിത യാത്ര ഉറപ്പാക്കും' എന്നുള്ള കാമ്പെയ്നാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിലുടെ കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. രാജ്യത്ത് എത്തുന്ന ടൂറിസ്റ്റിന് കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ ചികിത്സാ ചിലവും അവര്‍ വഹിക്കും. രാജ്യത്ത് ആവിഷ്കരിച്ചിരിക്കുന്ന പുതിയ സുരക്ഷാ മാര്‍ഗങ്ങളും മറ്റും ടുറിസ്റ്റുളെ കോവിഡ് 19 ല്‍ നിന്ന് സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസമെന്നും , ഇനി അഥവാ രാജ്യത്ത്വച്ച് കോവിഡ് ബാധിച്ചാല്‍ അതിന് ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കും..ഉസ്ബെക്കിസ്ഥാന് ടൂറിസം അംബാസഡര്‍ സോഫി ഇബോട്ട്സണ് വ്യക്തമാക്കി.
കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളായ ചൈന, ഇസ്രയേല്‍, ജപ്പാന്, സീത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉസ്ബെക്കിസ്ഥാന് സ്വാഗതം ചെയ്യുന്നു. അതേസമയം യുകെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്ത് എത്തിയാല്‍ 14 ദിവസം ക്വാറന്റെീന്‍ നര്‍ബന്ധമാണ്.






