
കൊച്ചി: സ്വന്തം കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും.
പോക്സോ വകുപ്പുകള്‍ അടക്കം രഹ്നയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്. എന്നാല്‍, ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹര്‍ജിയില്‍ രഹ്ന പറഞ്ഞിരിക്കുന്നത്.
അര്‍ദ്ധനഗ്നയായ രഹ്ന ഫാത്തിമയുടെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പോസ്റ്റ്് ചെയ്തത്. ഇതിനെരിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.






