
മലപ്പുറം/തിരുവനന്തപുരം: കൊവിഡ് വ്യാപനം സംശയിക്കുന്ന പൊന്നാനിയില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജൂലായ് ആറു വരെയാണ് ലോക്ഡൗണ്‍. പൊന്നാനിയില്‍ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. രോഗികളുടെ എണ്ണം കൂടുന്നതും ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുന്നതുമാണ് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കാന്‍ കാരണം. ജില്ലയില്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം.
കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട് പഞ്ചായത്തില്‍ നാളെയും മറ്റന്നാളൂം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഒരു വീട്ടിലെ ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുളള േക്ഷത്രങ്ങളില് നിയന്ത്രണങ്ങള്‍ തുടരും.
പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണ്‍ ആക്കും. ഒമ്പത് പഞ്ചായത്തുകളും കണ്ടെയ്ന്മെന്റ് സോണാക്കുകയാണ്. ജില്ലാ ഭരണകൂടം ഇതു സംബന്ധിച്ച് ശിപാര്‍ശ നല്കി. നിലവില്‍ 1500 പേര്‍ക്ക് പരിശോധന നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ പേരിലേക്ക പരിശോധന വ്യാപിപ്പിക്കും. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളുടെ അടക്കം സേവനം തേടും.
പൊന്നാനിയില്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും അവരുമായി ഇരുപതിനായിരത്തോളം പേര് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.






