
വിവാദ ങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ഷെയ്ൻ നി ഗം നായകനായെത്തുന്ന വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ജോബി ജോർജാണ് ചിത്രീകരണം അവസാനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഷെയ്നിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോബിയുടെ കുറിപ്പ്
"ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഈ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ"
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന കഥാപാത്രമായെത്തുന്നു . ഷാസ് മുഹമ്മദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഷെയ്നുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു വെയിൽ. നിർമ്മാതാക്കളുമായുണ്ടായ വാക്ക് തർക്കങ്ങൾ ഷെയ്നിനെതിരെ വിലക്ക് വന്നേക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു.






