അന്തരിച്ച ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാൽ. 'ഇരുവർ' എന്ന ചിത്രത്തിൽ സരോജ് ഖാനൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ്
"ഒരു ഇതിഹാസമായിരുന്നു സരോജ് ഖാൻജി, 'ഇരുവറി'ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം പ്രവർത്തിക്കനാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,"മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെയും ഐശ്വര്യറായിയുടെയും കഥാപാത്രങ്ങളുടെ പ്രണയമാണ് വെണ്ണില വെണ്ണില എന്ന ഗാനരം ഗത്തിൽ വരുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം ഒരുക്കിയിരിക്കുന്നത് ബൃന്ദ മാസ്റ്ററാണ്.
71കാരിയായ സരോജ് ഖാൻ വെള്ളിയാഴ്ച്ച രാവിലെ ഹൃദയസതംഭനം മൂലം മുംബൈയിൽ വച്ചാണ് അന്തരിച്ചത്. ഒട്ടേറെ ഹിറ്റ്ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. കലങ്ക് ആണ് അവസാനചിത്രം.

Comments