
‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ..’ ജയസൂര്യ നായകനാകുന്ന ‘വെള്ളം’ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് താരം തന്നെ കുറിച്ച വരികളാണിത്. സ്ഥിരം മദ്യപാനിയായ ഒരു യുവാവിന്റെ വേഷത്തിലാണ് താരം ചിത്രത്തില്‍. ക്യാപ്റ്റൻ എന്ന വിജയ ചിത്രത്തിന് ശേഷം പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് വെള്ളം. കണ്ണൂർ സ്വദേശിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്.
ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്.
ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. വെള്ളം സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.






